ജനറൽ ആശുപത്രിയിലെ കോള്‍ സെന്‍ററില്‍ ജോലി; എപ്പോ..വിളിച്ചാലും ആശാൻ ഓൺ; ഒടുവിൽ പോലീസ് പരിശോധനയിൽ തനിനിറം പുറത്ത്; കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-09-09 06:22 GMT
കൊച്ചി: നഗരത്തിൽ എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാൻ ആണ് പോലിസ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ഗ്രാമിൽ താഴെ എംഡിഎംഎ കണ്ടെടുത്തു.
ഉക്രൈനിൽ എംബിബിഎസ് ബിരുദം നേടിയ അംജദ് നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെ കോൾ സെൻ്ററിൽ ജോലി ചെയ്യുകയാണെന്ന് പോലിസ് അറിയിച്ചു. ഇതിനു മുൻപ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമാന സ്വഭാവമുള്ള ഒരു കേസ് ഇയാൾക്കെതിരെ മുമ്പ് പാലാരിവട്ടം പോലിസിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. പ്രദേശത്ത് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചു.