മുത്തശ്ശിയോടൊപ്പം ആദ്യമായി വന്നപ്പോഴേ നോക്കിവെച്ചു; തുടര്‍ ചികിത്സക്ക് എത്തിച്ചപ്പോൾ അതിരുവിട്ട പ്രവർത്തി; മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച ക്ലിനിക്ക് നടത്തിപ്പുകാരൻ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-12-05 12:18 GMT
മലപ്പുറം: മലപ്പുറത്ത് മനോരോഗ ചികിത്സയുടെ മറവിൽ 15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക്ക് നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖിനെ (43) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ - പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിൽ വെച്ചാണ് പീഡനം നടന്നത്. 2024 മാർച്ചിൽ തുടർ ചികിത്സക്കെത്തിയപ്പോഴാണ് കുട്ടി ആദ്യമായി ലൈംഗികാതിക്രമം നേരിട്ടത്. പലപ്പോഴായി അഞ്ചു തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് കേസ്.
കുട്ടി സുഹൃത്തിനോട് വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന്, പാലക്കാട് ചൈൽഡ് ലൈൻ മുഖേനയാണ് സംഭവം പുറത്തറിഞ്ഞതും പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയതും.