നഗരത്തിൽ കറങ്ങി നടക്കുന്നതിൽ തോന്നിയ സംശയം; പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; സംഭവം കൊല്ലത്ത്
By : സ്വന്തം ലേഖകൻ
Update: 2025-12-06 15:12 GMT
കൊല്ലം: നഗരത്തിൽ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. കൊല്ലം സിറ്റി ഡാൻസഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
ചാത്തന്നൂർ ഇത്തിക്കര, മീനാട് വയലിൽ, പുത്തൻവീട്ടിൽ രാഹുൽ (23), തഴുത്തല മൈലക്കാട് നോർത്ത്, കമലാസദനത്തിൽ സുഭാഷ് ചന്ദ്രൻ (27) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ചോദ്യം ചെയ്തതിൽ, കഞ്ചാവ് ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കൊണ്ടുവന്നതാണെന്നും, കൊല്ലം നഗരത്തിലെ ചില്ലറ വിൽപ്പനക്കാർക്ക് നൽകാനാണ് ശ്രമിച്ചതെന്നും വെളിപ്പെടുത്തി.
കൊല്ലം ഈസ്റ്റ് എസ്.ഐ. സരിത, ഡാൻസാഫ് എസ്.ഐ. രെഞ്ചു, ബൈജു ജെറോം, ഹരി, ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി കേസ് രജിസ്റ്റർ ചെയ്തു.