കക്കയിറച്ചി വില്പന നടത്തുന്നതിന്‍റെ മറവിൽ ലഹരി കച്ചവടം; പരിശോധനയിൽ പൊക്കി; ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ; സംഭവം തൃശൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-03-20 14:19 GMT
തൃശൂർ: വാടാനപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ജനകീയം ഡി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഏങ്ങണ്ടിയൂർ സ്വദേശി അഖിൻ (36) ആണ് പോലീസിന്‍റെ വലയിൽ കുടുങ്ങിയത്.
ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്‍റെ മറവിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ആണ് പിടിച്ചെടുത്തത്. വാടാനപ്പിള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.