കഞ്ചാവ് വിൽപ്പന കഴിഞ്ഞ് ആശാൻ കൂളായി നടന്നുവന്നു; നിമിഷനേരം കൊണ്ട് നാട്ടുകാർ വളഞ്ഞു; പോലീസെത്തി പരിശോധന; 1.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-03-24 13:24 GMT
മലപ്പുറം: മലപ്പുറത്ത് കഞ്ചാവ് വില്പന കഴിഞ്ഞ് നടന്നുവന്ന യുവാവിനെ നാട്ടുകാർ പിടിച്ചുവെച്ച് പോലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ കൈയ്യോടെ പൊക്കിയത്. കഞ്ചാവ് വില്‍പ്പനക്കുശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് നാട്ടുകാർ ചേർന്ന് റിജേഷിനെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.
കഞ്ചാവ് ഇടപാട് അവസാനിപ്പിക്കണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും റിജേഷ് കൂട്ടാക്കിയിരുന്നില്ല.പോലീസ് എത്തി നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി ഇയാള്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവും കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ പോലീസ് ഉടനെ തന്നെ അറസ്റ്റ് ചെയ്തു.