ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വന്നിരുന്നവർക്ക് പരുങ്ങൽ ഭാവം; പിടിച്ചുനിർത്തി പരിശോധിച്ചു; കഞ്ചാവുമായി രണ്ട് കാപ്പ പ്രതികളെ പിടികൂടി
By : സ്വന്തം ലേഖകൻ
Update: 2025-03-20 17:18 GMT
ആലപ്പുഴ: രണ്ട് കാപ്പ പ്രതികളെ കഞ്ചാവുമായി എക്സൈസ് കൈയ്യോടെ പൊക്കി. ആലപ്പുഴ കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് കുമ്പളം സ്വദേശി മഹേഷ്, മരട് സ്വദേശി അഫ്സൽ അബ്‍ദു എന്നിവരാണ് പിടിയിലായത്.
ഒന്നേകാൽ കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി. ആലപ്പുഴയിൽ ഒളിവിൽ കഴിയുന്നതിനും ചെലവിന് പണം കണ്ടെത്തുന്നതിനുമാണ് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചതെന്ന് ഇരുവരും എക്സൈസിനോട് വ്യക്തമാക്കി.