രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; മാരക ലഹരിമരുന്നുകളുമായി യുവാവ് അറസ്റ്റിൽ; പൊതികൾ കണ്ട എക്സൈസിന് ഞെട്ടൽ; സംഭവം മലപ്പുറത്ത്

Update: 2025-05-01 03:09 GMT

മലപ്പുറം: മലപ്പുറത്ത് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. 5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവുമായി കൊണ്ടോട്ടി സ്വദേശി ഷിബിൻ (39) ആണ് അറസ്റ്റിലായത്.

മലപ്പുറം എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൽ വഹാബ് എൻ, ആസിഫ് ഇഖ്ബാൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ് എ, വിനീത് കെ, സബീർ കെ, മുഹമ്മദ് മുസ്തഫ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ പി, മലപ്പുറം എക്സൈസ് ഡിവിഷൻ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) മുഹമ്മദാലി കെ, സിവിൽ എക്സൈസ് ഓഫീസർ ഷംസുദ്ദീൻ കെ എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News