വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പോക്സോ വകുപ്പ് ചുമത്തി കേസ്; മധ്യവയസ്കൻ അറസ്റ്റിൽ; അന്വേഷണത്തിൽ മറ്റൊരു വെളിപ്പെടുത്തലും
By : സ്വന്തം ലേഖകൻ
Update: 2025-02-20 10:08 GMT
ചക്കരക്കല്ല്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മൗവഞ്ചേരി കൊല്ലറോത്ത് കെ. ബഷീറിനെയാണ് (50) ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.
ഇയാളെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ സ്ഥിരമായി ശല്യം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതുമാണ് കേസ്. അതേസമയം, അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളും ലഭിച്ചു. കളമശ്ശേരിയിൽ ഒരു കൊലപാതക കേസിലും കാഞ്ഞങ്ങാട് കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.