രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പൊതികളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; ഒരു യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിൽ; ഒരാൾ സ്പോട്ടിൽ ഓടി രക്ഷപ്പെട്ടു; 1.6 കിലോ വരെ പിടിച്ചെടുത്തു; സംഭവം അരൂരിൽ
അരൂർ: ഏകദേശം രണ്ട് കിലോയോളം കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഐസ് പ്ലാന്റ് ജീവനക്കാരൻ അസാം സ്വദേശിയായ ബിപൂൽ ചൗദഹ് (35), സിബായ് ദാസ് (27), ഡിപാ ചെട്ടിയ (39) ആണ് അറസ്റ്റിലായത്. രണ്ടാം പ്രതി ബിറ്റുവൻ ഗോഗോയ് (24) സംഭവ സ്ഥലത്ത് നിന്ന് തന്നെ ഓടി രക്ഷപ്പെട്ടു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. ഒരു കിലോ 600 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ചന്തിരൂർ പാലത്തിന് സമീപമുള്ള ഐസ് പ്ലാന്റിലെ ജീവനക്കാരനാണ് ബിപൂൽ. ഉയരപ്പാത നിർമ്മാണ സ്ഥലത്തെ തൊഴിലാളികൾക്ക് വില്പനക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്. ബാഗിൽ ചെറിയ പൊതികളാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തിരിക്കുന്നത്. വലിയ തോതിൽ കൊണ്ടുവന്ന് സമീപത്തെ വീട്ടിൽ സൂക്ഷിച്ച ശേഷം ചെറിയ പൊതികളാക്കി നാലുപേർ ചേർന്ന് വിൽപന നടത്തിവരികയായിരുന്നു.
ഐസ് പ്ലാന്റ് ജീവനക്കാരനെ ആദ്യം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പിടിയിലായത്. പിടികിട്ടാനുള്ള ബിറ്റുവന്റെ ഭാര്യയാണ് ഡിപാ ചെട്ടിയ. രണ്ട് മാസം മുൻപ് എട്ട് കിലോ കഞ്ചാവുമായി ഇവരെ അരൂർ പോലീസ് പിടികൂടിയിരുന്നു. ജാമ്യ വ്യവസ്ഥ അനുസരിച്ച് ഇവർ ദിവസവും അരൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാൻ വരുമായിരുന്നു. ഇവരെ ആലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.