തർക്കത്തിനിടയിൽ ഇടപെട്ടതിൽ പ്രകോപനം; പിന്നാലെ ഇടിവളകൊണ്ട് മൂക്കിലിടിച്ചു; കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ചത് യാത്രക്കാരൻ; ഗുരുതര പരിക്ക്

Update: 2024-11-17 10:01 GMT

തിരുവനന്തപുരം: കെ- സ്വഫ്റ്റ് ബസിൽ യാത്രക്കാരന്റെ അതിക്രമം. യാത്രക്കാരന്റെ മർദനമേറ്റ് കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്കെന്നാണ് വിവരങ്ങൾ. പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടർ ശ്രീജിത്തിനെയാണ് യാത്രക്കാരൻ ക്രൂരമായി മർദിച്ചത്. ഇടിവളയിട്ടാണ് ആക്രമണം. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്ക് പറ്റിയത്. പ്രതി പൂന്തുറ സ്വദേശി സിജോയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പൂന്തുറയിൽവെച്ചാണ് ആക്രമണം നടന്നത്. രണ്ടുദിവസം മുമ്പ് ബസിനകത്തുവെച്ച് ഇതേ യാത്രക്കാരനും ഒരു സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ ഇടപെട്ടതിന്റെ വൈരാഗ്യംവെച്ചാണ് ബസിനകത്ത് കയറി ആക്രമിച്ചതെന്നാണ് ശ്രീജിത്ത് പറയുന്നു.

ബസ് ജീവനക്കാർ തന്നെയാണ് പ്രതിയെ പിടികൂടി പൂന്തുറ പോലീസിന് കൈമാറിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെഎസ്ആർടിസി പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News