ചിന്നാര്‍ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധന; വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച രണ്ട് കിലോയിലധികം വരെ പിടിച്ചെടുത്തു
ഇടുക്കി: ചില്ലറ വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. മേലെചിന്നാര്‍ സ്വദേശി പാറയില്‍ വീട്ടില്‍ ജോച്ചന്(48) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി മനൂപ് സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലെ ചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയിലാണ് സംഭവം നടന്നത്.
2.040 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി മേലെചിന്നാര്‍, വാത്തിക്കുടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കായി എത്തിക്കുന്നതായിരുന്നു പതിവ്.