രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ പരിശോധന; 17 ബാഗുകളിലായി കൊണ്ടുവന്ന 2.25 കോടിയുടെ കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു; കോഴിക്കോട് സ്വദേശി പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-30 09:08 GMT
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ 2.25 കോടി രൂപയിലേറെ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു. കൊച്ചി കസ്റ്റംസ് യൂണിറ്റാണ് 7920 ഗ്രാം കഞ്ചാവ് പിടികൂടിയത്.
ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ബാങ്കോക്കിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി ഫവാസാണ് വലയിൽ കുടിയിങ്ങിയത്.
ഇയാളുടെ ബാഗേജിനകത്ത് നിന്നും 17 ബാഗുകളിലായി ഒളിപ്പിച്ചുകൊണ്ടുവന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.