തിയറി ക്ലാസ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തി; ഭയന്ന് പെൺകുട്ടി; പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ പീഡിപ്പിച്ച കേസിൽ കോച്ച് കസ്റ്റഡിയിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-23 16:50 GMT
തിരുവനന്തപുരം: തിയറി ക്ലാസ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. കോച്ച് ജോസ് ജോർജിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
തിരുവനന്തപുരം പൂജപ്പുര പോലീസിന്റെ ആവശ്യപ്രകാരമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.
പെണ്‍കുട്ടിയെ തിയറി ക്ലാസ് എടുത്ത് തരാമെന്ന് പറഞ്ഞാണ് പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം കുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങള്‍ കുട്ടിയുടെ വീട്ടുകാരെയും കൂട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.