കാർ ഇടിച്ചിട്ട് നിർത്താതെ പോയ കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി; ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു; പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദേശം

Update: 2024-10-15 14:30 GMT

കൊച്ചി: കാർ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി. നടന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എറണാകുളം ആർടിഒയാണ് നടപടിയെടുത്തിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കാൻ ശ്രീനാഥ് ഭാസിക്ക് നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ, ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയതില്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനിന്റെ പരാതിയിൽ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സെൻട്രല്‍ പോലീസാണ് താരത്തിനെതിരെ കേസെടുത്തത്.

കഴിഞ്ഞ മാസം ആയിരുന്നു സംഭവം. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേ സമയം ശ്രീനാഥ് ഭാസില്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News