കാല്‍നൂറ്റാണ്ട് പിന്നിട്ട് ഈ ജനപ്രതിനിധിയുടെ കരുതല്‍; കുട്ടികള്‍ക്ക് തുണയാകുന്നത് 26ാം വര്‍ഷം; മുടങ്ങാതെ പഠനോപകരണങ്ങള്‍ നല്‍കി പത്തനംതിട്ട മുന്‍ നഗരസഭ ചെയര്‍മാന്‍ എ. സുരേഷ്‌കുമാര്‍
കാല്‍നൂറ്റാണ്ട് പിന്നിട്ട് ഈ ജനപ്രതിനിധിയുടെ കരുതല്‍; കുട്ടികള്‍ക്ക് തുണയാകുന്നത് 26ാം വര്‍ഷം
പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന ജനപ്രതിനിധി തുടര്‍ച്ചയായ 26ാം വര്‍ഷവും അത് തുടര്‍ന്നു. ഇത് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദവുമായി. പത്തനംതിട്ട മുന്‍ നഗരസഭ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റുമായഅഡ്വ എ സുരേഷ് കുമാറാണ് പഠന സഹായ പദ്ധതി കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മുടക്കമില്ലാതെ നടത്തി വരുന്നത്.
കല്ലറക്കടവ്, വലംചുഴി പ്രദേശങ്ങളിലെ 4 വാര്‍ഡുകളിലെ സാമ്പത്തിക പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. 25വര്‍ഷം മുന്‍പ് 20 വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ നാനൂറിലധികം വിദ്യാര്‍ത്ഥികളില്‍ എത്തി നില്‍ക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ ആവശ്യമായ എല്ലാം പഠന സാമഗ്രികളും കിറ്റാക്കിയാണ് നല്‍കുന്നത്ത്. നോട്ട് ബുക്കുകള്‍,പെന്‍സില്‍,സ്‌കെയില്‍, റബ്ബര്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, കുടിവെള്ള കുപ്പി, ടിഫിന്‍ ബോക്സ്, ബുക്ക് പൊതിയുന്ന റാപ്പര്‍,കുട തുടങ്ങിയവ അടങ്ങുന്ന കിറ്റുകള്‍ക്ക് ഏകദേശം 1400 രൂപ വിലവരും.
ഗുരുതര രോഗം ബാധിച്ച മാതാപിതാക്കളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടികളുടെ ലിസ്റ്റ് അയല്‍ക്കൂട്ടങ്ങള്‍ വഴി ശേഖരിക്കു. .പ്ലേ സ്‌കൂള്‍ മുതല്‍ പത്താം തരം വരെയുള്ള കുട്ടികള്‍ക്കാണ് പഠന സഹായം നല്‍കുന്നത്.
പത്തിലും പ്ലസ് ടു വിലും ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മൊമെന്റോയും സമ്മാനങ്ങളും നല്‍കുന്നുമുണ്ട്. ഈ വര്‍ഷത്തെ പദ്ധതിയുടെ ഉത്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു. അഡ്വ എ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ അധ്യക്ഷ അഡ്വ ഗീത സുരേഷ്, കൗണ്‍സിലര്‍ ഷീന രാജേഷ്, മണ്ഡലം പ്രഡിഡന്റ് നാസര്‍ തോണ്ടമണ്ണില്‍, പ്രസാദ് മാവിനാല്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് രഘുരാജന്‍ നായര്‍, ഷീജ യൂസഫ്, രാജി ശിവന്‍, മിനി രാജേഷ്, അജീന സുനില്‍, രമ്യ മാങ്കോട്ട്, വിപിന്‍ വള്ളിയത്ത്, മനീഷ്, വിനു വി പിള്ള, ശരണ്‍ കാവും പാട്ട് എന്നിവര്‍ പ്രസംഗിച്ചു. ആശ പ്രവര്‍ത്തകരായ ലിഷ സുനില്‍, രജനി വിശ്വരാജ് എന്നിവരെ ആദരിച്ചു.