സ്‌കൂട്ടര്‍ മറിഞ്ഞു റോഡില്‍ വീണ വിദ്യാര്‍ത്ഥി കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറി മരിച്ചു; ദാരുണാന്ത്യം കല്യാശ്ശേരി പോളിടെക്‌നികിലെ വിദ്യാര്‍ത്ഥി ആകാശിന്

സ്‌കൂട്ടര്‍ മറിഞ്ഞു റോഡില്‍ വീണ വിദ്യാര്‍ത്ഥി കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറി മരിച്ചു

Update: 2025-01-09 10:00 GMT

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു. കല്യാശ്ശേരി പോളിടെക്‌നികിലെ വിദ്യാര്‍ത്ഥിയായ ആകാശാണ് മരിച്ചത്. പാപ്പിനിശ്ശേരിയില്‍ വെച്ച് വ്യാഴാഴ്ച്ച രാവിലെയാണ് അപകടം ഉണ്ടായത്. രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തില്‍ പെട്ടത്. കണ്ണൂര്‍ ചേരാരി സ്വദേശിയാണ് ആകാശ്. യാത്രക്കിടെ പാപ്പിനിശ്ശേരിയില്‍ വെച്ച് ആകാശിന്റെ സ്‌കൂട്ടര്‍ തെന്നിമറിയുകയായിരുന്നു.

ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂര്‍ ഭാ?ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. ആകാശിന്റെ മൃതദേഹം പരിയാരം ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News