സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണം വ്യക്തിപരമായ പിഴവുകള്‍; സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ശരിയായ പരിശോധനകള്‍ ആവശ്യം: അലക്സ് കെ ബാബു

Update: 2025-01-29 13:40 GMT

കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും സംഭവിക്കുന്നത് വ്യക്തിപരമായ പിഴവുകള്‍ മൂലമെന്ന് ഹെഡ്ജ് ഇക്വിറ്റി സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലക്സ് കെ ബാബു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ശരിയായ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെയാണ് പരിണാമപ്പെടുന്നത് എന്ന വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനും 1960ന്റെ പകുതിയിലും ജനിച്ചവര്‍ (ബേബി ബൂമേഴ്സ്) ചെക്ക് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇത് മില്ലേനിയല്‍സില്‍ എത്തിയപ്പോഴേക്കും വെബ് ട്രാന്‍സാക്ഷന്‍ ആയി മാറി. ജെന്‍ സിയുടെ കാലഘട്ടമായപ്പോള്‍ അവര്‍ തിരഞ്ഞെടുത്തത് യുപിഐ ട്രാന്‍സാക്ഷന്‍സ് ആണ്.

സമ്പാദ്യത്തിന്റെ കാര്യത്തില്‍ ബേബി ബൂമേഴ്സ് റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണ്ണത്തിലും ഇന്‍വെസ്റ്റ് ചെയ്തു. മില്ലേനിയല്‍സ് സ്റ്റോക്ക് എക്സ്ചേഞ്ചിലും മ്യൂച്ചല്‍ ഫണ്ടിലും അവരുടെ പണം നിക്ഷേപിച്ചു. ആ സമയം ജെന്‍ സി ബ്ലോക്ചെയിനിലും ക്രിപ്റ്റോകറന്‍സിയിലുമാണ് അവരുടെ പണം നിക്ഷേപിക്കുന്നത്. ക്രിപ്റ്റോകറന്‍സി നിക്ഷേപം കൃത്യമായി അന്വേഷിച്ച് മാത്രം ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News