വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് ആറ് വയസുകാരിക്ക്; ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം രണ്ടായി
Update: 2025-10-06 12:39 GMT
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ കേസായി ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ കുട്ടിയെ ശനിയാഴ്ചയാണ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം രണ്ടായി. ഇതിനുമുന്‍പ് തലക്കളത്തൂരിലെ ഒരു പെണ്‍കുട്ടിയും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. കൂടാതെ, 79 വയസ്സുള്ള കോഴിക്കോട് സ്വദേശിയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.
നെഗ്ലേറിയ ഫൗലേറി, അകാന്തമീബ തുടങ്ങിയ സൂക്ഷ്മ ജീവികളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇവ തലച്ചോറിനെ ബാധിക്കുമ്പോള്‍ അതീവ ഗുരുതരമായ അണുബാധയാണ് ഉണ്ടാകുന്നത്. രോഗം അപൂര്‍വ്വമായെങ്കിലും ജീവന് ഭീഷണിയുള്ളതാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.