റോഡരികില്‍ സ്ഥാപിച്ച 25-ഓളം ചെടിച്ചട്ടികള്‍ എറിഞ്ഞു നശിപ്പിച്ചു; പിടിയിലായത് അസം സ്വദേശി

Update: 2025-10-25 17:09 GMT

വടകര: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റോഡരികിൽ സ്ഥാപിച്ചിരുന്ന ഇരുപത്തിയഞ്ചോളം ചെടിച്ചട്ടികൾ എറിഞ്ഞു തകർത്തു. വടകര എടോടിയിലെ ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം റോഡിനോട് ചേർന്നുള്ള കൈവരികളിലാണ് ഇവ സ്ഥാപിച്ചിരുന്നത്. ഇന്ന് രാവിലെ നഗരത്തിലെത്തിയവരാണ് ചെടിച്ചട്ടികൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്.

സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ റഫീഖുദ്ദീൻ ആണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന്, മാനസിക പ്രശ്നങ്ങളുള്ള ഇയാളെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തൊഴിൽ തേടിയാണ് ഇയാൾ വടകരയിൽ എത്തിയതെന്ന് പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ ബന്ധുക്കൾ ആരെങ്കിലും വടകരയിലുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് വടകര പോലീസ് അറിയിച്ചു.

Tags:    

Similar News