സംഘം ചേർന്ന് ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി പാവപ്പെട്ടവനെ അടിച്ചുനുറുക്കി; ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച കേസിൽ പഞ്ചായത്ത് പ്രസി‍ഡ​​ന്റി​ന്റെ ഭർത്താവ് അറസ്റ്റിൽ

Update: 2026-02-03 13:54 GMT

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച കേസിൽ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ഷെരീഫ് അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ, പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവും നടന്നിരുന്നു.

പെരുമ്പാവൂരിൽ മൊബൈൽ കട നടത്തുന്ന അൻവർ, മുനീറുൽ എന്നിവരെ ഷെരീഫിന്റെ നേതൃത്വത്തിൽ 20 ഓളം പേർ ചേർന്ന് ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നാണ് പരാതി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ‘ഭായ് കോളനി’ എന്ന് പേരുള്ള സ്ഥലത്താണ് മർദനമേറ്റവരുടെ മൊബൈൽ ഷോപ്പ് പ്രവർത്തിച്ചിരുന്നത്. മയക്കുമരുന്ന് വിൽപന നടത്തുന്നതായി ആരോപിച്ചാണ് ഇവരെ മർദിച്ചത്. മൊബൈൽ കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.

അതേസമയം, മയക്കുമരുന്ന് വിൽപനക്കെതിരെ പ്രവർത്തിക്കുന്ന ജനകീയ സമിതി അംഗങ്ങൾക്കെതിരെ വ്യാജ പരാതിയിൽ കേസെടുക്കുന്നു എന്ന് ആരോപിച്ചാണ് നാട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധം. ജനകീയ മുന്നണിയുടെ പ്രവർത്തനം ഇഷ്ടമില്ലാത്ത ചിലരാണ് പരാതി നൽകിയതെന്നും നാട്ടുകാർ ആരോപിച്ചു.

Tags:    

Similar News