ബില്‍ അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തി; കെഎസ്ഇബി ജീവനക്കാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-08 12:19 GMT
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൊടുവള്ളി സ്വദേശി സിദ്ധിഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന്‍ എന്ന ജീവനക്കാരനാണ് അക്രമത്തിൽ പരിക്കേറ്റത്.
ബില്‍ അടയ്ക്കാത്തതിനെ തുടർന്നാണ് ജീവനക്കാരൻ എത്തിയത്. തുടർന്നാണ് അക്രമമുണ്ടായത്. സംഭവത്തിൽ ഗൃഹനാഥനും മകനുമെതിരെ ജീവനക്കാരൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചെന്നാണ് ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നത്.