എറണാകുളത്ത് യുവാവിനെ വീട് കയറി ആക്രമിച്ചു; ഭാര്യയെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി; കേസെടുത്ത് പൊലീസ്

Update: 2025-01-13 07:49 GMT

മീമ്പാറ: എറണാകുളം മീമ്പാറയിൽ യുവാവിനെ വീട് കയറി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പുത്തൻകുരിശ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു അക്രമെന്നാണ് പരാതിയിൽ പറയുന്നത്. മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. തമ്മനിമറ്റം സ്വദേശി ജിമ്മി ഗോവിന്ദനാണ് പരാതി നൽകിയത്.

ഈ മാസം ഏഴിനാണ് പ്രതികൾ ദമ്പതികളെ വീട് കയറി ആക്രമിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ സംഘം അതിക്രമിച്ച് കയറി ആക്രമം നടത്തുകയായിരുന്നു. തലയിൽ കല്ല് കൊണ്ട് ഇടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരന്റെ ഭാര്യയെ പ്രതികൾ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തായും ആരോപണമുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 296 (ബി), 332 ( സി ), 115 ( 2 ), 118 ( 1 ), 351 ( 2 ) എഎന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Tags:    

Similar News