നിയന്ത്രണം വിട്ടെത്തിയ പെട്ടി ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം, സംഭവം തൃശൂരിൽ

Update: 2024-12-04 13:55 GMT

തൃശൂർ: നിയന്ത്രണം വിട്ടെത്തിയ പെട്ടി ഓട്ടോ മറിഞ്ഞ് അപകടം. ത്രിശൂരിലാണ് സംഭവം നടന്നത്. അപകടത്തിൽ ഡ്രൈവർ അതിദാരുണമായി മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഫൈസൽ(47) ആണ് മരിച്ചത്.

ഒല്ലൂർ കുട്ടനല്ലൂരിൽ ഓവർ ബ്രിഡ്ജിന് സമീപം ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News