നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മതിലിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു; സംഭവം പാലക്കാട്

Update: 2025-11-15 13:08 GMT

പാലക്കാട്: ആലത്തൂർ വാനൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. വാനൂർ ലക്ഷംവീട് കോളനിയിലെ ഷാജഹാൻ (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാത സർവീസ് റോഡിൽ നിന്നും വാനൂർ റോഡിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സമീപം കൂടെ സഞ്ചരിച്ച ആളാണ് ഷാജഹാൻ.

Tags:    

Similar News