തേനീച്ചയുടെ കുത്തേറ്റ് അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു; സംഭവം പാലക്കാട്

Update: 2024-11-19 10:54 GMT

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ച നിലയിൽ. പാലക്കാട്‌ മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരണത്തിന് കീഴടങ്ങിയത്.

പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റുമോ‍ര്‍ട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags:    

Similar News