ബാറിന് മുന്നിൽ അടിച്ചുപൂസായി നിന്ന് തമ്മിൽത്തല്ല്; കുപ്പി നേരെ റോഡിലേക്ക് എടുത്തെറിഞ്ഞു; നേരെ ആഞ്ഞുപതിച്ചത് അഞ്ചുവയസുകാരന്‍റെ നെഞ്ചിൽ; ചില്ലുകൾ തറച്ചുകയറി; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ബാറിന് മുന്നിൽ അടി ഉണ്ടാക്കി മദ്യപാനികൾ. ഇതിനിടെ ഇവർ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസുകാരന് മാരക പരിക്ക്. തിരുവനന്തപുരം കാട്ടാക്കടയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് . കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്ക് പറ്റിയത്. കുട്ടിയുടെ പിതാവിനും പരിക്ക് പറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രിയാണ് കാട്ടാക്കടയിലെ ഒരു സ്വകാര്യ ബാറിന് മുന്നിൽ അടി ഉണ്ടായത്. ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായാണ് വാക്കുതർക്കം ഉണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ അവസാനിച്ചു. ഇതിനിടെയാണ് ബാറിൽ നിന്നിറങ്ങിയവർ കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി റോഡിലേക്ക് എറിഞ്ഞത്.
ഇതാണ് അതുവഴി സഞ്ചരിച്ച അഞ്ചുവയസുകാരന്‍റെ നെഞ്ചിൽ പതിച്ചത്. കുപ്പി പൊട്ടി കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റു. പിതാവിനും കുപ്പിച്ചില്ലുകൾ തറച്ചു കയറി പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.