ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനു ഭര്‍ത്താവ് അപമാനിച്ചു; മൂന്നാമത്തെ പ്രസവത്തിന് പിന്നാലെ ജീവനൊടുക്കി യുവതി

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനു ഭര്‍ത്താവ് അപമാനിച്ചു; യുവതി ജീവനൊടുക്കി

Update: 2024-10-24 04:40 GMT

ബെംഗളൂരു: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് അപമാനിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാള്‍ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാള്‍ റൂറല്‍ പൊലീസ് കേസെടുത്തു. നാലു മാസം മുന്‍പ് ഇവര്‍ മൂന്നാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഭര്‍ത്താവ് ഹനുമാവയെ കുറ്റപ്പെടുത്തി. ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ ഹനുമാവയെ ഗണേഷ് പതിവായി വഴക്കിട്ടിരുന്നു. രണ്ടു വര്‍ഷം മുന്‍പ് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് ഇയാള്‍ ഭാര്യയെ അപമാനിക്കുന്നത് പതിവാക്കിയതെന്ന് ഹനുമാവയുടെ പിതാവ് ബാസപ്പ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹനുവാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News