ഓണക്കാലത്തെ മദ്യവില്‍പനയില്‍ റെക്കോഡിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍; 11 ദിവസത്തെ വരുമാനം 920.74 കോടി; നാളെ മുതല്‍ പ്ലാസ്റ്റിക് കുപ്പിയും സ്വീകരിക്കും

Update: 2025-09-09 07:35 GMT

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ റെക്കോഡിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. 11 ദിവസത്തെ വരുമാനം 920.74 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവ് ഉണ്ടായി.

അവിട്ടത്തിനും റെക്കോഡ് വില്‍പനയാണ് ഉണ്ടായിരിക്കുന്നത്. 94.36 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം അവിട്ടം ദിനത്തില്‍ 65.25 കോടിയുടെ വില്‍പനയാണ് നടന്നത്. 78.29 ലക്ഷം കേയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് വിറ്റുപോയത്. അതിനു മുന്‍പുള്ള 6 മാസം വിറ്റത് 73.67 ലക്ഷം കുപ്പികളാണ്.

ബെവ്‌കോയില്‍ പ്ലാസ്റ്റിക് മദ്യ കുപ്പി സ്വീകരിക്കുന്നത് നാളെ മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 20 ഔട്ട്‌ലെറ്റുകളിലാണ് കുപ്പികള്‍ സ്വീകരിക്കുക . ഒരു കുപ്പിക്ക് 20 രൂപയാണ് നല്‍കുക. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നല്‍കണം. ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണം തിരികെ നല്‍കും.

Similar News