വീടു നിര്‍മാണത്തിന് പത്ത് ചാക്ക് മണല്‍ കൊണ്ടുപോയതിന് നടുറോഡില്‍ മര്‍ദനം; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; പൊലീസുകാരനെതിരെ പരാതി നല്‍കാന്‍ ഭയമെന്ന് യുവാവ്

Update: 2025-09-09 09:59 GMT

കാസര്‍കോട്: വീട് നിര്‍മാണത്തിന് പത്ത് ചാക്ക് മണല്‍ കൊണ്ടുപോയതിന് യുവാവിന് നടുറോഡില്‍ മര്‍ദനം. കുമ്പള ആരിക്കാടിയില്‍ യുവാവിനെ റോഡില്‍ കുനിച്ചു നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരിക്കാടി സ്വദേശി മന്‍സൂറിനെയാണ് കുമ്പള സിഐ ജിജീഷ് മര്‍ദിച്ചത്. കഴിഞ്ഞ 31ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.

വീട്ടാവശ്യത്തിനായി 10 ചാക്ക് മണല്‍ കൊണ്ടുപോയതിനാണ് മന്‍സൂറിനെ പിടികൂടി മര്‍ദിച്ചതെന്നാണ് ആരോപണം. വീടു പണി നടക്കുകയാണെന്നും ഇതിനാവശ്യമായ മണലാണ് കൊണ്ടുപോയതെന്നും മന്‍സൂര്‍ പറഞ്ഞു.

സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ സാധിക്കുന്ന കേസായിരുന്നിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി. റിമാന്‍ഡിലായ മണ്‍സൂര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കാന്‍ ഭയമാണെന്നു മന്‍സൂര്‍ പറഞ്ഞു. അതേ സമയം, സംഭവത്തെക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി പറഞ്ഞു.

Similar News