ട്രെയിന്‍ സര്‍വിസുകളുടെ സര്‍വിസ് കാലാവധി നീട്ടി
By : സ്വന്തം ലേഖകൻ
Update: 2025-09-09 15:54 GMT
പാലക്കാട്: തിരക്ക് കുറക്കാന്‍ ട്രെയിന്‍ സര്‍വിസുകളുടെ സര്‍വിസ് കാലാവധി നീട്ടി. പാലക്കാട് ജങ്ഷനില്‍ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട് അതേ ദിവസം രാത്രി 7.40ന് കണ്ണൂരിലെത്തുന്ന നമ്പര്‍ 06031 പാലക്കാട് ജങ്ഷന്-കണ്ണൂര്‍ ഡെയ്ലി എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 31 വരെ സ്റ്റോപ്പുകളില്‍ മാറ്റമില്ലാതെ സര്‍വിസ് നടത്തും.
കണ്ണൂരില്‍ നിന്ന് രാവിലെ 7.40ന് പുറപ്പെട്ട് രാവിലെ 09.35ന് കോഴിക്കോട്ടെത്തുന്ന നമ്പര്‍ 06032 കണ്ണൂര്‍ - കോഴിക്കോട് ഡെയ്ലി എക്സ്പ്രസ് സ്പെഷലും കോഴിക്കോട്ടു നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് ഉച്ചക്ക് 1.05ന് പാലക്കാട് ജങ്ഷനിലെത്തുന്ന നമ്പര്‍ 06071 കോഴിക്കോട്-പാലക്കാട് ജങ്ഷന് ഡെയ്ലി എക്സ്പ്രസ് സ്പെഷലും ഡിസംബര്‍ 31 വരെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ലാതെ സര്‍വിസ് നടത്തും.