കുട്ടിക്കാനത്ത് ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കുട്ടിക്കാനത്ത് ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Update: 2025-09-09 15:52 GMT

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ഥി ഡോണ്‍ സാജനാണ് മരിച്ചത്. ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോളേജിലെ പരിപാടിക്കായി സാധനങ്ങള്‍ വാങ്ങാന്‍ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇടുക്കി അണക്കര സ്വദേശിയാണ് ഡോണ്‍. തൊട്ടുപുറകെയെത്തിയവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Similar News