നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്; ദാരുണ സംഭവം കണ്ണൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-11-19 10:05 GMT
കണ്ണൂർ: വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ എട്ടികുളത്താണ് സംഭവം നടന്നത്. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥി ഫായിസ് ടി വി ആണ് ദാരുണമായി മരിച്ചത്. 18 വയസായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.