ഫ്രൂട്ട്സ് ഷോപ്പ് പൂട്ടി വീട്ടിലേക്ക് മടങ്ങവേ അപകടം; എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; മരിച്ചത് തേലപ്പിള്ളി സ്വദേശി സജിത്ത്
By : സ്വന്തം ലേഖകൻ
Update: 2025-02-08 08:07 GMT
തൃശ്ശൂർ: ഇരുചക്ര വാഹന അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിലാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. വല്ലകുന്നിൽ ഫ്രൂട്ട്സ് കട നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഉടനെ തന്നെ പരിക്കേറ്റ ആളെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടക്കുമെന്ന് അറിയിച്ചു.