കുതിച്ചെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ദാരുണ അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി മരിച്ചു; കൂട്ടുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു
By : സ്വന്തം ലേഖകൻ
Update: 2025-02-06 14:58 GMT
കൊല്ലം: നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് ദാരുണ അപകടം നടന്നത്. ഇടവട്ടം സ്വദേശി അഭിനവാണ് അപകടത്തിൽ മരിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. അഭിനവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്നപ്പോൾ തന്നെ രണ്ടുപേരെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.