കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം പോക്കറ്റ് റോഡിൽ നിന്ന് കയറവെ; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2024-12-05 15:38 GMT
കോഴിക്കോട്: കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി അറപ്പീടികയിലാണ് അപകടം നടന്നത്. വട്ടോളിബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിക്ക് പോകവെയായിരിന്നു അപകടം നടന്നത്.
അറപ്പീടികയിൽ പോക്കറ്റ് റോഡായ ടി.കെ.റോഡില്‍ നിന്നും എത്തിയ കാര്‍ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ നിന്നും തെറിച്ചു വീണ നവല്‍ കിഷോറിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്ക് പറ്റിയത്.
ഉടനെ നാട്ടുകാര്‍ ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.