കുഴൽപ്പണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; അരയിൽ ബെൽറ്റും തുണിയും വെച്ചുകെട്ടി ബുദ്ധി; ഒടുവിൽ കുടുങ്ങി; കൈയ്യിൽ 16 ലക്ഷം രൂപയുടെ കള്ളപ്പണം; ആർ പി എഫിന്റെ പരിശോധനയിൽ തെളിഞ്ഞത്!

Update: 2025-01-31 15:48 GMT
കുഴൽപ്പണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; അരയിൽ ബെൽറ്റും തുണിയും വെച്ചുകെട്ടി ബുദ്ധി; ഒടുവിൽ കുടുങ്ങി; കൈയ്യിൽ 16 ലക്ഷം രൂപയുടെ കള്ളപ്പണം; ആർ പി എഫിന്റെ പരിശോധനയിൽ തെളിഞ്ഞത്!
  • whatsapp icon

പാലക്കാട്: പതിനാറ് ലക്ഷം രൂപയുടെ കള്ളപ്പണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പാലക്കാട് വെച്ച് പിടിയിലായി. രാമനാഥപുരം സ്വദേശി മനോഹരനെ ആർ പി എഫ് ആണ് പിടികൂടിയത്.

സേലത്ത് നിന്നും കോട്ടയത്തേക്ക് കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. അരക്കെട്ടിൽ പ്രത്യേക തുണി ബെൽറ്റിലാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.

പുനെ - കന്യാകുമാരി എക്സ്പ്രസ് ജനറൽ കോച്ചിൽ നിന്നാണ് പ്രതി പിടിയിലായത്. സേലത്ത് നിന്നും കോട്ടയത്തേക്ക് രേഖകളൊന്നുമില്ലാതെ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയതെന്ന് പാലക്കാട്‌ ആ‌ർ പി എഫ് അറിയിച്ചു. 16.50000 രൂപയുടെ കുഴൽ പണമാണ് പിടികൂടിയതെന്നും ആർ പി എഫ് അറിയിച്ചു. പരിശോധന ഇനിയും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News