മെയിൽ സന്ദേശമെത്തിയതും ആളുകൾ കുതറിയോടി; എങ്ങും പരിഭ്രാന്തി; ഇരച്ചെത്തി പോലീസും ബോംബ് സ്ക്വാഡും; വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി; മുൾമുനയിൽ നാട്ടുകാർ
By : സ്വന്തം ലേഖകൻ
Update: 2025-02-20 11:11 GMT
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണിയെന്ന് വിവരങ്ങൾ. കോടതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടനെ തന്നെ പോലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം. നേരത്തെ സമാനമായ രീതിയിൽ പൂക്കാട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.