കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ടോപ് ലോഡ് വാഷിങ് മെഷീനില്‍ കുടങ്ങി നാല് വയസുകാരന്‍; അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

Update: 2025-07-06 03:27 GMT

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധമായി ടോപ് ലോഡ് വാഷിങ് മെഷീനില്‍ കുടുങ്ങിയ നാല് വയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂര്‍ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഹറഫാ മഹലില്‍ താമസിക്കുന്ന സുഹൈബിന്റെ മകന്‍ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്. വിവരമറിയിച്ചതനുസരിച്ച് എത്തിയ മീഞ്ചന്ത നിലയത്തിലെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെത്തിച്ചു.

വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനില്‍നിന്ന് വേര്‍പെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഡബ്‌ള്യു. സനലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം. അനീഷ്, കെ.പി. അമീറുദീന്‍, വി.കെ. അനൂപ്, ജെ. ജയേഷ്, വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി.കെ. അശ്വനി, ഹോംഗാര്‍ഡ് എബി രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News