സ്വകാര്യ ബസിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു നിർത്തി; നാട്ടുകാരുടെ പ്രതിഷേധം; ഇടപെട്ട് പോലീസ്

Update: 2025-08-06 13:24 GMT

കറുകച്ചാല്‍: കോട്ടയം കറുകച്ചാലില്‍ കെഎസ്ആര്‍ടിസി ബസ് മനഃപൂര്‍വ്വം സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറ്റി. ബുധനാഴ്ച രാവിലെ 11 മണിയോടെ കറുകച്ചാല്‍ നെത്തല്ലൂര്‍ കവലയില്‍ ആയിരുന്നു സംഭവം. മത്സരയോട്ടത്തിന്റെ തുടച്ചയായാണ് സ്റ്റോപ്പില്‍ നിര്‍ത്തി ആളുകളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് കെഎസ്ആര്‍ടി ബസ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കല്ലൂപറമ്പില്‍ ബസ്സിലാണ് കെഎസ്ആര്‍ടിസി ഇടിപ്പിച്ചത്. സ്വകാര്യ ബസുമായി മത്സരിച്ച് എത്തിയ കെഎസ്ആര്‍ടിസി മുന്നിലേക്ക് എടുത്ത ശേഷം വശത്തേക്ക് അടുപ്പിച്ച് ബസില്‍ ഇടിക്കുകയായിരുന്നു.കെഎസ്ആര്‍ടിസി ബസ് ബോധപൂർവം ഉണ്ടാക്കിയ അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ രണ്ടുബസുകളും തടയുകയും പ്രതിഷേധിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Tags:    

Similar News