നിയന്ത്രണം തെറ്റിയെത്തിയ സ്വകാര്യ ബസ് നേരെ ബൈക്കിലും മരത്തിലും പോയി ഇടിച്ചു; ആറ് പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; അപകടം കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

Update: 2025-03-26 07:48 GMT

തൃശ്ശൂർ: കേച്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എത്തിയ ബൈക്കിലും മരത്തിലും ഇടിച്ച് അപകടം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ, പാറേമ്പാടം സ്വദേശി 64 വയസ്സുള്ള വിൽസൺ പെരുമ്പിലാവ് കോട്ടോൽ സ്വദേശി 37 വയസ്സുള്ള സൗമ്യ, കോട്ടൂർ സ്വദേശി 51 വയസ്സുള്ള ബീവത്തൂ പാലുവായി സ്വദേശി 32 വയസ്സുള്ള അജിൻ വെള്ളത്തിരുത്തി സ്വദേശി 52 വയസ്സുള്ള സൗഭാഗ്യ എന്നിവർക്കാണ് പരിക്ക് പറ്റിയത്.

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്മി സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് മുൻപിൽ പോവുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.

അപകട സമയത്ത് നിരവധി യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരിന്നു. ബസ് സമീപത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ തോട്ടിലേക്ക് മറിയാതെ വൻ അപകടം ഒഴിവായി. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News