കോളേജ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

Update: 2025-08-06 10:19 GMT

തൃശൂർ: കോളേജ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. എസ്.എൻ പുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട് വീട്ടിൽ അനീഷ് (28) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാർ-അഴീക്കോട് റൂട്ടിൽ ഓടുന്ന ഷാജി ബസിലെ കണ്ടക്ടറാണിയാൾ. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോളേജിൽ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും കയറിയ വിദ്യാർത്ഥിയോട് അനീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു.

വിദ്യാർത്ഥിയുടെ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബസും പോലീസ് പിടിച്ചെടുത്തു. അനീഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്ത കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബികൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർ ജി.എസ്. എബിൻ, സി.പി.ഒ റഷീദ്, സന്ദീപ്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News