കാലിക്കറ്റ് സെനറ്റ് യോഗത്തില്‍ കയ്യാങ്കളി; വാക്പോരില്‍ തുടങ്ങി തമ്മില്‍തല്ലില്‍ കലാശിച്ചു; തര്‍ക്കം തുടങ്ങിയത് ഇടത് പ്രതിനിധി അജണ്ടയില്‍ ഇല്ലാത്ത വിഷയം ഉന്നയിച്ചതോടെ
കാലിക്കറ്റ് സെനറ്റ് യോഗത്തില്‍ കയ്യാങ്കളി
By : സ്വന്തം ലേഖകൻ
Update: 2024-12-18 08:38 GMT
തേഞ്ഞിപ്പലം: അജണ്ടയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ കയ്യാങ്കളി. വി.സി യോഗം പിരിച്ചുവിട്ടു.
ഇടത് പ്രതിനിധി വി.എസ്. നിഖില്‍ ആണ് അജണ്ടയില്‍ ഇല്ലാത്ത വിഷയം ഉന്നയിച്ചത്. എന്നാല്‍, ഇത് ചര്‍ച്ചക്കെടുക്കാന്‍ വി.സി തയ്യാറായില്ല. യു.ഡി.എഫ് പ്രതിനിധികളും എതിര്‍ത്ത് രംഗത്തെത്തിയതോടെ ഇടത് അംഗങ്ങള്‍ വി.സിക്കെതിരെ പ്രതിഷേധിച്ചു. ഇരു വിഭാഗം അംഗങ്ങളും പ്രതിഷേധവുമായി വി.സിയുടെ ചേമ്പറിന് മുന്നിലേക്ക് നീങ്ങി. അവിടെ വച്ച് വാക്പോരില്‍ തുടങ്ങി തമ്മില്‍തല്ലില്‍ കലാശിക്കുകയായിരുന്നു.
രാവിലെ 10 ന് തുടങ്ങിയ സെനറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ 40 മിനുട്ടിനുള്ളില്‍ തന്നെ യോഗം അവസാനിപ്പിച്ചു.