ഓടിക്കൊണ്ടിരിക്കെ പുക ഉയരുന്നത് ശ്രദ്ധിച്ചു; നിമിഷ നേരം കൊണ്ട് കാറിൽ തീ ആളിക്കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-08-19 14:02 GMT

കോഴിക്കോട്: താമരശ്ശേരി ചുരം തുഷാരഗിരി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടച്ചിറയ്ക്ക് സമീപമാണ് സംഭവം. കാറിന്‍റെ മുൻഭാഗത്തുനിന്ന് പുക ഉയർന്നതിനെ തുടർന്ന് കാറിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായും തീപിടിച്ചു.

ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായെങ്കിലും, കാറിലുണ്ടായിരുന്നവർ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

മുക്കത്ത് നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. പെട്ടെന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയതുകൊണ്ടാണ് മൂന്ന് പേർക്കും ജീവഹാനിയൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടത്.

Tags:    

Similar News