കാറിന്റെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ട് നേരെ വീണത് കുളത്തിലേക്ക് ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; സംഭവം ചെമ്പുചിറയില്‍
By : സ്വന്തം ലേഖകൻ
Update: 2025-10-24 17:19 GMT
മറ്റത്തൂർ: വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ ചെമ്പുചിറയിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ കുളത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ കാറോടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.മൂന്നുതുറി സ്വദേശിയായ ജോർജ് ഓടിച്ചിരുന്ന കാറാണ് ചെമ്പുചിറ ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപം റോഡരികിലെ കുളത്തിലേക്ക് വീണത്.
അപകടത്തെത്തുടർന്ന്, ക്രെയിൻ ഉപയോഗിച്ചാണ് കുളത്തിൽനിന്നു കാർ പുറത്തെടുത്തത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് പ്രദേശവാസികൾക്ക് ആശ്വാസമായി. പുലർച്ചെ ആയതുകൊണ്ട് വലിയ അപകടം ഒഴിവായി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.