അമിത വേഗത; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ നിയന്ത്രണം വിട്ട് കാർ മലക്കം മറിഞ്ഞു; വൻ അപകടം ഒഴിവായി; ഒരാൾക്ക് പരിക്ക്

Update: 2024-09-30 11:57 GMT

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് കാർ മറിഞ്ഞത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. കാറിൽ മൂന്ന് യുവാക്കൾ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമല്ല.

കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കുകളില്ല. നല്ല വേഗതയിലായിരുന്ന കാർ പാലത്തിൻറെ കൈവരിയിൽ തട്ടി നിയന്ത്രണം തെറ്റി. ശേഷം അരകിലോമീറ്റർ ദൂരം ഓടി കരണം മറിഞ്ഞാണ് നിന്നത്. എന്നാൽ മറ്റു വാഹനങ്ങളിൽ തട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.

കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ അപകടങ്ങള്‍ പതിവാകുകയാണ്. നേരത്തെയും മേല്‍പ്പാലത്തിലൂടെയുള്ള അമിത വേഗം അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഈ വർഷം മെയ്യിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി സംഭവസ്ഥലത്തു വെച്ച് യുവാവ് മരിച്ചിരുന്നു.

Tags:    

Similar News