കാട്ടാക്കടയിൽ റോഡിൽ കുതിച്ചു പാഞ്ഞ് കാറുകൾ; നടക്കാൻ പേടിച്ച് വഴിയാത്രക്കാർ; ഒരാൾക്ക് പരിക്ക്; ജീവനെടുക്കുംവിധം മരണപ്പാച്ചിൽ; ദൃശ്യങ്ങൾ പുറത്ത്

Update: 2025-01-15 08:43 GMT

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കാറുകളുടെ മത്സരയോട്ടം. അതിവേഗത്തിൽ കുതിക്കുന്ന കാറുകളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

ഇന്നലെ മാറനല്ലൂര്‍ മേലാരിയോടിലൂടെയായിരുന്നു കാറുകളുടെ കുതിച്ചുപായൽ. ഓട്ടത്തിനിടെ ഒരു കാർ ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റിരുന്നു.

ഇതോടെ ഈ കാർ ഓടിച്ചിരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് നവാസിനെ നാട്ടുകാർ തടഞ്ഞുവച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്നത് തട്ടിപ്പ് കേസുകളിൽ പ്രതിയായ പപ്പാക്കോട് സ്വദേശി പ്രവീൺ എന്നും വിവരം.

Tags:    

Similar News