സഹയാത്രികരോട് സൗഹൃദം സ്ഥാപിക്കും; ശേഷം ഫോണുമായി മുങ്ങും; മോഷണം പതിവായതോടെ ട്രെയിനുകളിൽ നിരീക്ഷണം; ഒടുവിൽ പാലരുവിയിൽ റെയിൽവേ പോലീസിന്റെ പിടിയിൽ

Update: 2024-10-21 08:25 GMT

കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന പ്രതിയെ പോലീസ് വലയിലാക്കിയതാണ് അപ്രതീക്ഷ നീക്കത്തിൽ. തൃശൂർ പാവറട്ടി സ്വദേശി അജ്മലാണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്. ട്രെയിനിൽ യാത്ര ചെയ്ത് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ട്രെയിനിൽ യാത്ര ചെയ്ത് സഹയാത്രികരോട് സൗഹൃദം സ്ഥാപിച്ച ശേഷം മൊബൈൽ ഫോണുകളുമായി മുങ്ങുകയാണ് പ്രതിയുടെ രീതി. മോഷണങ്ങൾ പതിവായതോടെയാണ് ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് ട്രെയിനുകളിൽ നിരീക്ഷണം ശക്തമാക്കി. ഇതിനിടെ പാലരുവി ട്രെയിനിൽ നിന്നും തെങ്കാശി സ്വദേശിയുടെ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.

കവർച്ച നടത്തുന്ന ഫോണുകൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മൊബൈൽ ഷോപ്പുകളിൽ വിൽപന നടത്തുന്നതായിരുന്നു രീതി. നിരവധി ക്രിമിനൽ കേസുകളിൽ അജ്മൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ട്രെയിനുളിൽ സുരക്ഷ ശക്തമാക്കാൻ റെയിൽവേ പോലീസ് എസ്.പി നിർദ്ദേശം നൽകി.

Tags:    

Similar News