ഒഴിഞ്ഞ ഒരു പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകൾ; കണ്ണ് ഒന്ന് തെറ്റിയതും തീഗോളമാകുന്ന കാഴ്ച; കരിപ്പൂർ എയർപോർട്ട് റോഡിൽ തീപ്പിടുത്തം; ഒഴിവായത് വൻ ദുരന്തം

Update: 2026-02-06 11:16 GMT

മലപ്പുറം: കരിപ്പൂർ വിമാനത്താവള റോഡിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ നാല് ബസുകൾ പൂർണമായും കത്തി നശിച്ചു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീമായ ഭദ്രയുടെ ഉടമസ്ഥതയിലുള്ള ബസുകൾക്കാണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തീപിടിച്ചത്. ഈ അപകടത്തിൽ ആളപായമില്ല.

വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളാണിവ. നിലവിൽ സർവീസ് നടത്താത്ത ഈ ബസുകൾ വിമാനത്താവള ജീവനക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചിരുന്നവയാണ്.

വിവരമറിഞ്ഞെത്തിയ കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമനാ യൂണിറ്റും ചേർന്നാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Similar News