സിബിഎസ്ഇ പത്ത്, പ്ലസ് 2 ക്ലാസുകളിലെ ചോദ്യപേപ്പര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുമെന്ന പ്രചരണം തെറ്റ്; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ
Update: 2025-02-17 09:33 GMT
തിരുവനന്തപുരം: സിബിഎസ്ഇ പത്ത്, പ്ലസ് 2 ക്ലാസുകളിലെ ചോദ്യപേപ്പര്‍ ചേര്‍ന്നെന്ന പ്രചരണം തെറ്റെന്ന് സിബിഎസ്ഇ. തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി ചോദ്യ പേപ്പറുകളുടെ ലിങ്ക് ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തെറ്റാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയത്. 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാര്‍ച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.