'ഇത് നല്ല പാഠം അല്ല..'; നെയ്യാറ്റിൻകരയിൽ പെരുമഴയത്ത് ശിശുദിന റാലി നടത്തി; നനഞ്ഞ് കുളിച്ച് കുട്ടികൾ; ഒന്നും സംഭവിക്കാത്ത പോലെ നടന്ന് അധ്യാപകർ; ദൃശ്യങ്ങൾ വൈറൽ; വ്യാപക വിമർശനം

Update: 2024-11-14 13:04 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോരിച്ചൊരിയുന്ന മഴയത്ത് ശിശുദിന റാലി നടത്തി. നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിലാണ് പെരുമഴയത്ത് ശിശുദിന റാലി സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽനിന്നും ബോയ്സ് സ്കൂൾ വരെയായിരുന്നു റാലി നടത്തിയത്. നെയ്യാറ്റിൻകര നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളിലെ നിരവധി വിദ്യാർഥികളെയാണ് റാലിയിൽ പങ്കെടുപ്പിച്ചത്.

വൈകീട്ട് മൂന്നുമണിക്കായിരുന്നു പരിപാടി നടത്തിയത്. അപ്പോൾ പ്രദേശത്ത് ശക്തമായ മഴ ആയിരിന്നു. രാവിലെ നടത്തുന്നതിന് പകരം വെെകീട്ട് റാലി നടത്തിയതിലും വ്യാപക വിമർശനം ഉയരുന്നുണ്ട്.

രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് ഉയരുന്ന ആരോപണം. ശക്തമായ മഴ പെയ്യുന്നതിനിടെ ഇടിമിന്നലുമുണ്ടായിരുന്ന സമയത്താണ് സംഘാടകർ റാലി നടത്തിയത്. സംഭവത്തിനെതിരെ ചില രക്ഷിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

Tags:    

Similar News